വിജയ് ചിത്രം 'ജനനായകൻ' തിയറ്ററുകളിലേക്ക്; ചിത്രം ഒ.ടി.ടിയിൽ എവിടെ കാണാം?
text_fieldsവിജയ്
ദളപതി വിജയുടെ സിനിമ ജീവിതത്തിലെ അവസാന സിനമയാണ് ജനനായകൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. എന്നാൽ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി ഒമ്പതിന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും.
അടുത്തിടെ സിനിമയുടെ ഒരു പുതിയ പോസ്റ്റർ നിർമാതാക്കൾ പുറത്തിറക്കിയിരുന്നു. ആമസോൺ പ്രൈം വിഡിയോ ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററൽ സ്ട്രീമിങ് സ്വന്തമാക്കിയതായാണ് അതിൽനിന്നും ലഭിക്കുന്ന വിവരം. ആദ്യം 2025 ഒക്ടോബറിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്ന ജന നായകന്‍റെ റിലീസ് പിന്നീട് മാറ്റുകയായിരുന്നു. പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചാവും റിലീസ്.
പ്രശസ്ത ചലച്ചിത്ര നിർമാതാവ് എച്ച്. വിനോദും വിജയ്‌യും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ജന നായകൻ'. പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. നന്ദമുരി ബാലകൃഷ്ണ അഭിനയിച്ച തെലുങ്ക് ഹിറ്റ് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകൻ എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ടീസറും 'ദളപതി കച്ചേരി' എന്ന ഗാനവും ഇതേ സൂചനകളാണ് നൽകുന്നത്. വിജയ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്.
ജനനായകനിലെ ആദ്യ ഗാനത്തിന് വലിയ സ്വീകരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജനനായകന്റെ ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിങ്, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വീര ശങ്കര്‍, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

