Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Annabelle Sethupathi
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിജയ്​ സേതുപതിയും...

വിജയ്​ സേതുപതിയും തപ്​സിയും; 'അനബെൽ സേതുപതി' റിലീസ് പ്രഖ്യാപിച്ചു

text_fields
bookmark_border

ചെന്നൈ: ബോളിവുഡ്​ സൂപ്പർ താരം തപ്​സി പന്നുവും തെന്നിന്ത്യൻ സൂപ്പർ സ്​റ്റാർ വിജയ്​ സേതുപതിയും ഒന്നിക്കുന്ന 'അനബെൽ സേതുപതി' റിലീസ്​ തീയതി പ്രഖ്യാപിച്ചു. ഒ.ടി.ടി പ്ലാറ്റ്​ഫോമായ ഡിസ്​നി പ്ലസ്​ ഹോട്ട്​സ്റ്റാറിൽ സെപ്​റ്റംബർ 17നാണ്​ റിലീസ്.

ചിത്രത്തിന്‍റെ പോസ്റ്റർ അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. പേരിൽ തന്നെ കൗതുകമായെത്തുന്ന അനബെൽ സേതുപതി ഹൊറർ കോമഡി ചിത്രമാണ്​. നവാഗതനായ ദീപക്​ സുന്ദർരാജാണ്​ സംവിധാനം.

ജയ്​പൂർ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. യോഗി ബാബു, രാധിക ശരത്​ കുമാർ, രാജേന്ദ്ര പ്രസാദ്​ തുടങ്ങിയവരാണ്​ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​.

2019ലെ ഗെയിം ഓവറിന്​​ ശേഷമുളള തപ്​സി പന്നുവിന്‍റെ തമിഴ്​ ചിത്രമാണിത്​. തമിഴ്​ കൂടാതെ തെലുങ്ക്​, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം ഒ.ടി.ടിയിൽ ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay SethupathiTaapsee PannuAnnabelle Sethupathi
News Summary - Vijay Sethupathi, Taapsee Pannu Starrer Annabelle Sethupathi Release Date
Next Story