Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുത്തത് ഷാരൂഖ് ഖാന്റെ വില്ലൻ, ജവാനിൽ വിജയ് സേതുപതിയും!

text_fields
bookmark_border
വിജയ് സേതുപതി ഷൂട്ടിംഗിന് വേണ്ടി അടുത്ത് തന്നെ മുംബൈയിൽ എത്തും
Vijay Sethupathi
cancel
Listen to this Article

ഭാഷാവ്യത്യാസമില്ലാതെ തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം നെഞ്ചിലേറ്റുന്ന താരമാണ് വിജയ് സേതുപതി. നായകൻ, പ്രതിനായകൻ, സഹനായകൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും നടന്റെ കൈകളിൽ ഭദ്രമാണ്. കമലഹാസന്റെ വിക്രമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഉലകനായകന്റെ വില്ലനായിട്ടായിരുന്നു ചിത്രത്തിൽ എത്തിയത്. കമലിനോടൊപ്പം തന്നെ വിജയ് സേതുപതിയുടെ സന്താനവും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 300 കോടി നേടി വിക്രം ബോക്സോഫീസിൽ ജൈത്രയാത്ര തുടരുമ്പോൾ വിജയ് സേതുപതിയുടെ കരിയറിലെ അടുത്ത നേട്ടം സംബന്ധിച്ച വാർത്ത പുറത്തുവന്നിരിക്കുകയാണ്.

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിൽ ഷാരൂഖ് ഖാനന്റെ വില്ലനായി എത്തുന്നത് വിജയ് സേതുപതിയായിരിക്കും. ഇന്ത്യാ ടുഡെയാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം വിജയ് സേതുപതി ഷൂട്ടിങ്ങിന് വേണ്ടി അടുത്ത ആഴ്ച മുംബൈയിൽ എത്തും.

തുടക്കത്തിൽ ഷാരൂഖ് ഖാന്റെ വില്ലനായി ബാഹുബലി താരം റാണ ദഗ്ഗുബതിയെയായിരുന്നു പരിഗണിച്ചത്. എന്നാൽ സിനിമാ തിരക്കുകൾ കാരണം നടന് ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞില്ല. തുടർന്ന് വിജയ് സേതുപതിക്ക് നറുക്ക് വീഴുകയായിരുന്നു.

ബോളിവുഡ് സിനിമ ലോകത്തിനോടൊപ്പം തെന്നിന്ത്യൻ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഷാരൂഖാന്റെ മടങ്ങി വരവിനോടൊപ്പം സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. നയൻതാരയാണ് എസ്.ആർഴ.കെയുടെ നായികയായി എത്തുന്നത്. അടുത്ത വർഷം ജൂൺ രണ്ടിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay Sethupathi Roped Shah Rukh Khan's Jawan movie
Next Story