Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് സേതുപതിയും നിത്യ മേനെനും ഇന്ദ്രജിത് സുകുമാരനും ഒന്നിക്കുന്ന 19 (1) (a) തുടങ്ങി

text_fields
bookmark_border
വിജയ് സേതുപതിയും നിത്യ മേനെനും ഇന്ദ്രജിത് സുകുമാരനും ഒന്നിക്കുന്ന 19 (1) (a) തുടങ്ങി
cancel

ആ​േൻറാ ജോസഫ് ഫിലിം കമ്പനി നിർമിച്ച്, നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19 (1) (a)യുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. അഭിനേതാക്കളുടെയും, അണിയറപ്രവർത്തകരുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിൽ റിമ കല്ലിങ്ങൽ സ്വിച്ച് ഓൺ നിർവഹിച്ചു. വിജയ് സേതുപതിക്കും നിത്യ മേനനുമൊപ്പം, ഇന്ദ്രജിത് സുകുമാരനും, ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം. പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ചേർന്ന് പുറത്തിറക്കിയ സിനിമയുടെ പ്രമേയത്തെ ഉൾക്കൊള്ളുന്ന ടൈറ്റിൽ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് പോസ്റ്റർ പങ്കുവെച്ചത്.

Here's the title poster of the 19 1 a Movie , written and directed by Indhu VS and produced by Anto chettan. Wishing...

Posted by Dulquer Salmaan on Tuesday, 3 November 2020

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vijay Sethupathi Nithya Menen to star in Malayalam film 19
Next Story