ജയറാം, പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല... വമ്പൻ താരനിരയുമായി വിജയ് ചിത്രം ദളപതി68- വിഡിയോ
text_fieldsവിജയ് യുടെ ലിയോ തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുമ്പോൾ നടന്റെ പുതിയ ചിത്രമായ ദളപതി 68 നെ കുറിച്ചുളള കൂടുതൽ വിവരം പുറത്തുവിട്ട് അണിയറപ്രവർത്തകർ. വിജയ് യെ കേന്ദ്രകഥാപാത്രമാക്കി വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. പൂജ വിഡിയോക്കൊപ്പമാണ് താരങ്ങളെ പരിചയപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിൽ വിജയ്ക്കൊപ്പം ജയറാം, പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമിർ യോഗി ബാബു, വി.ടി.വി ഗണേഷ് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ മാസ് മസാല പടം ആകും ദളപതി 68 എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല.എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ദളപതി 68 നിര്‍മിക്കുന്നത്. വിജയിയുടെ ബിഗില്‍ എന്ന ചിത്രവും നിര്‍മിച്ചത് ഇവരായിരുന്നു.
ഒക്ടോബര്‍ 19നാണ് വിജയ്- ലോകേഷ് കോമ്പോയില്‍ ഒരുങ്ങിയ ലിയോ ഹൗസ്ഫുളളായി പ്രദർശന തുടരുകയാണ്. നാല് ദിവസം കൊണ്ട് 400 കോടിയാണ് ചിത്രം ആഗോള തലത്തിൽ നിന്ന് നേടിയിരിക്കുന്നത്. 200 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

