Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് ചിത്രം വാരിസ് ഇന്റർനെറ്റിൽ...

text_fields
bookmark_border
Varisu full movie in HD leaked online
cancel

വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ എച്ച്.ഡി വ്യാജപതിപ്പ് ഇന്റർനെറ്റിൽ. ടെലഗ്രാം, ടോറന്റ് സൈറ്റുകളിലാണ് എച്ച്ഡി പതിപ്പുകൾ പ്രചരിക്കുന്നത്. ജനുവരി 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.

തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വാരിസ്. ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ചിത്രം പ്രദർശനത്തിനെത്തിയ എല്ലാ തിയറ്ററുകളും ഹൗസ്ഫുള്ളായിരുന്നു. വിജയിയുടെ 66ാം മത്തെ ചിത്രമാണിത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം വൻ താനിരയാണ് അണിനിരന്നത്. രശ്മിക മന്ദാനയാണ് നായിക. ശരത് കുമാര്‍, എസ് ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vijay movie Varisu full movie in HD leaked online
Next Story