Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅച്ഛൻ​ തുടങ്ങിയ...

അച്ഛൻ​ തുടങ്ങിയ പാർട്ടിയുമായി ബന്ധമില്ല; ആരാധകർ പാർട്ടിയിൽ ചേരരുത്: വിജയ്​

text_fields
bookmark_border
അച്ഛൻ​ തുടങ്ങിയ പാർട്ടിയുമായി ബന്ധമില്ല; ആരാധകർ പാർട്ടിയിൽ ചേരരുത്: വിജയ്​
cancel

ന്യൂഡൽഹി: തമിഴ്​ സൂപ്പർതാരം വിജയ്​ തമിഴ്​ നാട്ടിൽ വൻ രാ​ഷ്​ട്രീയ നീക്കത്തിലാണെന്നും ത​െൻറ ആരാധക സംഘടനയെ രാഷ്​ട്രീയ പാർട്ടിയാക്കി രജിസ്റ്റർ ചെയ്യാൻ വിജയ്​ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ അപേക്ഷ നൽകിയെന്നും വാർത്തകൾ പ്രചരിച്ചതിന്​ പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്ത്​. പിതാവ്​ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്​ വിജയ്​ പത്ര കുറിപ്പിലൂടെ വ്യക്​തമാക്കി.

ഫാൻസ്​ അസോസിയേഷനായ 'അഖിലേന്ത്യാ തളപതി വിജയ് മക്കള്‍ ഇയക്കം'​ പാർട്ടിയായി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ വിജയ്​ നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ. വിജയ്​യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറി​െൻറ പേര്​ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നൽകിയപ്പോൾ പ്രസിഡൻറായി പത്മനാഭന്‍, ട്രഷററായി വിജയ്​യുടെ അമ്മ ശോഭ എന്നിവരുടെ പേരുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയത്​.

അതേസമയം, തന്‍റെ അച്ഛന്‍ തുടങ്ങിയത് കൊണ്ട് ആ പാര്‍ട്ടിയില്‍ തനിക്ക്​ ചേരേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും വിജയ്​ പ്രതികരിച്ചു. ത​െൻറ ആരാധകർ ആരും പാർട്ടിയിൽ ചേരരുതെന്നും ത​െൻറ പേരോ, ചിത്രമോ പാർട്ടിയുമായി ബന്ധപ്പെട്ട്​ ഉപയോഗിച്ചാൽ, നിയമ നടപടികൾ സ്വീകരിക്കുമെന്നും വിജയ്​ വാർത്താകുറിപ്പിലൂടെ വ്യക്​തമാക്കുന്നു​. ഫാൻസ്​ അസോസിയേഷ​െൻറ പേരായ 'വിജയ്​ മക്കൾ ഇയക്കം' ഉപയോഗിക്കുന്നതിനെയും താരം വിലക്കിയിട്ടുണ്ട്​. വിജയ്‌യുടെ വക്താവ് റിയാസ് അഹ്മദാണ്​ ട്വിറ്ററിലൂടെ പത്രകുറിപ്പ്​ പങ്കുവെച്ചത്​.

തമിഴിലെ ഏറ്റവും മുൻനിരയിലുള്ള താരങ്ങളിൽ ഒരാളായ വിജയുടെ രാഷ്​ട്രീയ പ്രവേശനം ഏറെ കാലമായി ചർച്ചാ വിഷയമാണ്​. സമീപകാലത്ത്​ വിജയ്​യുടേതായി ഇറങ്ങിയ മെർസൽ, സർക്കാർ തുടങ്ങിയ സൂപ്പർഹിറ്റ്​ ചിത്രങ്ങളിലെ രാഷ്​ട്രീയ പരാമർശങ്ങളും കേന്ദ്ര സർക്കാരി​െൻറ ചില നടപടികൾക്കെതിരായ പ്രതിഷേധങ്ങളും സിനിമ പ്രമോഷൻ ചടങ്ങുകളിൽ വിജയ്​ നടത്താറുള്ള പ്രസംഗങ്ങളും താരം ഉടൻതന്നെ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങുമെന്ന ഉൗഹാപോഹങ്ങളിലേക്ക്​ നയിച്ചിരുന്നു.

അതിനിടെ, 'അഖിലേന്ത്യാ തളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരിൽ ഫാൻസ്​ സംഘടന രജിസ്റ്റർ ചെയ്യാൻ വിജയ്​യുടെ ലീഗൽ പ്രതിനിധികൾ തെരഞ്ഞെടുപ്പ്​ കമീഷന്​ അപേക്ഷ നൽകുകയും ചെയ്​തതോടെ പലരും അത്​ ഉറപ്പിക്കുകയും ചെയ്​തു. എന്നാൽ, ഇത്​ ത​െൻറ സംരംഭം ആണെന്നും വിജയ്​യുടെ രാഷ്​ട്രീയ പാർട്ടിയല്ല എന്നും പിതാവ്​ എസ്​.എ ചന്ദ്രശേഖർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്​. വിജയ്​യുടെ രാഷ്​ട്രീയ പ്രവേശനത്തെ കുറിച്ച്​ തനിക്ക്​ അഭിപ്രായം പറയാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor VijaySA Chandrasekhar
Next Story