പൊതുവേദിയിൽ ചപ്പലും ധരിച്ച് വിജയ് ദേവരകൊണ്ട; നടന്റെ ചെരുപ്പിന്റെ വില ചർച്ചയാവുന്നു
text_fieldsഅർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് വിജയ് ദേവരകൊണ്ട. ലൈഗറാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 25 ന് തിയറ്റർ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം അനന്യ പാണ്ഡെയാണ് നായിക. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്ത് ഇറങ്ങുന്നത്.
ഫാഷൻ ഐക്കണായ വിജയ് ദേവരകൊണ്ടയുടെ വസ്ത്രധാരണം എപ്പോഴും ശ്രദ്ധിക്കപ്പെടാറാണ്ട്. മുംബൈയിൽ വെച്ച് നടന്ന ലൈഗറിന്റെ ട്രെയിലർ ലോഞ്ചിൽ വളരെ സിമ്പിൾ വസ്ത്രം ധരിച്ചായിരുന്നു വിജയ് എത്തിയത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് നടന്റെ ചെരുപ്പാണ്. ചപ്പലായിരുന്നു ധരിച്ചത്. വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധപുലർത്തുന്ന വിജയ് ട്രെയിലർ ലോഞ്ചിൽ ചപ്പൽ ധരിച്ചെത്തിയതിനെ കുറിച്ച് പറയുകയാണ് നടന്റെ സ്റ്റൈലിസ്റ്റ്. ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയോടാണ് ഇക്കാര്യം പറഞ്ഞത്. 199 രൂപ വിലയുള്ള ചെരുപ്പായിരുന്നു ധരിച്ചത്.
'ഒരു ദിവസം വിജയ് എന്നെ വിളിച്ചിട്ട് കഥാപാത്രത്തിന് ചേരുന്ന വളരെ സിമ്പിളായിട്ടുള്ള ലുക്ക് മതിയെന്ന് പറഞ്ഞു. അത് നല്ല രീതിയിൽ ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. എന്നാൽ ചപ്പലിന്റെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞു. തുടക്കത്തിൽ, ഞാൻ അൽപ്പം മടിച്ചു. പക്ഷേ വിജയുടെ വസ്ത്രധാരണ ആശയങ്ങളിൽ ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. കാരണം അദ്ദേഹത്തിന്റെ വേഷവിധാനം സംസാരവിഷയമായേക്കുമെന്ന് എനിക്കറിയാം'- പിങ്ക് വില്ലയേട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

