ആരാധകർക്ക് വിജയ് ദേവരകൊണ്ടയുടെ സ്നേഹ സമ്മാനം; സൗജന്യ മണാലി യാത്ര
text_fieldsതെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരകൊണ്ട. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നടനുള്ളത്.
എല്ലാ ക്രിസ്തുമസ് ആരാധകർക്ക് സർപ്രൈസുമായി വിജയ് എത്താറുണ്ട്. ഇക്കുറി മണാലി ട്രിപ്പാണ് ഓഫർ ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് മണാലി യാത്രയെ കുറിച്ച് അറിയിച്ചത്. 100 ആരാധകരെയാണ് നടൻ സ്വന്തം ചെലവിൽ മണാലിയിലേക്ക് കൊണ്ടു പോകുന്നത്.
'നിങ്ങളിൽ 100 പേർ മല മുകളിലേക്ക് പോകുന്നു'. പുതുവത്സരാശംസകൾ. എല്ലാവർക്കും നിറയെ സ്നേഹം' നടൻ വിഡിയോക്കൊപ്പം കുറിച്ചു.
അഞ്ച് ദിവസത്തെ മണാലി യാത്രയാണ് ഒരുക്കിയിരിക്കുന്നത്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് അവസരം. പോളിലൂടെയാണ് സ്ഥലം നിർണ്ണയിച്ചത്. ഇന്ത്യയിലെ മലനിരകൾ, കടൽതീരം, കൾച്ചർ ട്രിപ്പ്, മരുഭൂമി എന്നിവിടങ്ങളിൽ നിന്നാണ് ആരാധകരുടെ വോട്ടിങ്ങിലൂടെ മലനിരകളിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്.അഞ്ച് വർഷം മുമ്പാണ് ആരാധകർക്ക് വേണ്ടി ഈ പദ്ധതി നടൻ ആരംഭിച്ചത്. ദേവരസാന്റ എന്നാണ് പേര്.
ഖുഷിയാണ് വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം. സാമന്തയാണ് നായിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

