Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രശ്മികയുമായുള്ള വിവാഹനിശ്ചയം ഫെബ്രുവരിയില്‍! പ്രതികരിച്ച് വിജയ് ദേവരകൊണ്ട

text_fields
bookmark_border
Vijay Deverakonda finally breaks silence on his engagement with Rashmika Mandanna
cancel

നടി രശ്മിക മന്ദാനയുമായുള്ള വിവാഹ വാർത്തയിൽ പ്രതികരിച്ച് നടൻ വിജയ് ദേവരകൊണ്ട. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ വിവാഹമുണ്ടാകുമോ അതോ രശ്മികയുമായി വിവാഹനിശ്ചയം നടത്തുകയാണോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. എല്ലാ വർഷവും ഇതുപോലുള്ള വിവാഹവാർത്തകൾ കേൾക്കാറുണ്ടെന്നും മാധ്യമങ്ങൾ തന്നെ വിവാഹം കഴിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും ലൈഫ് സ്റ്റൈൽ ഏഷ്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഫെബ്രുവരിയില്‍ ഞാന്‍ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ എന്നെ വിവാഹം കഴിക്കാന്‍ പത്രക്കാര്‍ ആഗ്രഹിക്കുന്നതായി തോന്നുന്നു. എല്ലാ വര്‍ഷവും ഇത് ഞാന്‍ കേള്‍ക്കാറുണ്ട്. പത്രക്കാര്‍എന്നെ വിവാഹം കഴിപ്പിക്കാൻ കാത്തിരിക്കുകയാണ്'- തമാശയായി വിജയ് ദേവരകൊണ്ട പറഞ്ഞു.

വളരെ ചെറിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. 2018 ൽ പുറത്തിറങ്ങിയ ഗീതഗോവിന്ദത്തിലൂടെയാണ് ഇരുവരും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. ഈ ചിത്രം വൻ വിജയമായിരുന്നു. ഇതോടെ ഇരുവരുടെയും താരമൂല്യവും ഉയർന്നു. പിന്നീട് രശ്മിക- വിജയ് കോമ്പോയിൽ ഡിയർ കോമ്രേഡ് എന്ന ചിത്രവും വന്നിരുന്നു. ഈ ചിത്രവും ബോക്സോഫീസിൽ മികച്ച വിജയം നേടിയിരുന്നു. ഖുഷിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ട ചിത്രം. പുഷ്പ 2, ദ് ഗേൾ ഫ്രണ്ട് തുടങ്ങിയവയാണ് രശ്മികയുടെ ചിത്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay Deverakonda finally breaks silence on his engagement with Rashmika Mandanna
Next Story