സാമന്ത - വിജയ് ദേവരകൊണ്ട ചിത്രം 'ഖുഷി'; റിലീസ് പ്രഖ്യാപിച്ചു
text_fieldsസാമന്ത- വിജയ് ദേവരകൊണ്ട എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖുഷി. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. സെപ്റ്റംബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ 'മഹാനടി' എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ യളമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം.
'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുശിയ്ക്കായി സംഗീതം ഒരുക്കുന്നത്. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

