Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിജയ്​ ബാബുവിനെ​...

വിജയ്​ ബാബുവിനെ​ പുറത്താക്കേണ്ട കാര്യം ഇപ്പോഴില്ല; കോടതി വിധി വരട്ടെയെന്ന് 'അമ്മ'

text_fields
bookmark_border
amma meeting
cancel
Listen to this Article

കൊച്ചി: വിവാദങ്ങൾ ചർച്ച ചെയ്ത്​ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി. പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ്​ ബാബു അടക്കം പ​ങ്കെടുത്ത യോഗത്തിൽ അച്ചടക്ക നടപടി ഉണ്ടാകാതിരിക്കണമെങ്കിൽ വിശദീകരണം നൽകണമെന്ന്​ നടൻ ഷമ്മി തിലകനോട്​ ആവശ്യപ്പെടാനും തീരുമാനിച്ചു.

നേരത്തേ തന്നെ എക്സിക്യൂട്ടിവ്​ കമ്മിറ്റിയിൽ നിന്ന്​ രാജിവെച്ച നടൻ വിജയ്​ ബാബുവിന്‍റെ കാര്യത്തിൽ കോടതി വിധിവന്ന ശേഷം​ മാത്രമേ കൂടുതൽ നടപടി എടക്കുകയുള്ളൂവെന്ന്​ യോഗശേഷം നടന്ന വാർത്തസമ്മേളനത്തിൽ അമ്മ പ്രസിഡന്‍റ്​ മോഹൻലാലും സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.

വിജയ്​ ബാബുവിനെ സംഘടനയിൽ നിന്ന്​ പുറത്താക്കേണ്ട തരത്തിലേക്ക്​ കാര്യങ്ങൾ എത്തിയിട്ടില്ല. പൊലീസിന്‍റെയും കോടതിയുടെയും പരിഗണനയിലിരിക്കുന്ന കാര്യത്തിൽ തിടുക്കത്തിൽ നടപടി എടുക്കേണ്ടതില്ല. അതു​കൊണ്ടുതന്നെ അദ്ദേഹം സംഘടനയിൽ അംഗമാണ്​, യോഗത്തിൽ പ​ങ്കെടുത്തതും അംഗമെന്ന നിലയിലാണ്​.

അമ്മ ഭാരവാഹികൾക്കെതിരെ ഓൺലൈൻ ചാനലിലും മറ്റും മോശമായി സംസാരിക്കുകയും യോഗം നടന്ന സ്ഥലത്തെ വിഡിയോ ഓൺലൈൻ ചാനലുകൾക്ക്​ നൽകിയതിനും നടൻ ഷമ്മി തിലകനോട്​ വിശദീകരണം ചോദിക്കാൻ തീരുമാനിച്ചു​. വിശദീകരണം തൃപ്​തികരമല്ലെങ്കിൽ നടപടി എടുക്കുന്നതു സംബന്ധിച്ച്​ അടുത്ത എക്സിക്യൂട്ടിവ്​ കമ്മിറ്റിയിൽ തീരുമാനമെടുക്കും. മൂന്നുതവണ അദ്ദേഹത്തോട്​ വിശദീകരണം തേടി. ഷമ്മി തിലകനെ പുറത്താക്കിയതായി പ്രചരിക്കപ്പെടുന്നത്​ ശരിയല്ലെന്നും അമ്മ ഭാരവാഹികൾ അറിയിച്ചു.

അമ്മയിലെ മുതിർന്ന അംഗങ്ങളുടെ ആജീവാനന്ത സംരക്ഷണത്തിന്​ പ്ര​ത്യേക സംവിധാനം ഒരുക്കാൻ ജനറൽ ബോഡി തീരുമാനിച്ചു. അംഗങ്ങൾക്കുള്ള പ്രവേശന ഫീസ്​ 2,05,000 രൂപയായി ഉയർത്തും. 120 അംഗങ്ങൾക്ക്​ പ്രതിമാസ കൈനീട്ടമായി 5,000 രൂപ വീതം നൽകുന്നുണ്ട്​. ചില സ്വകാര്യ ചാനലുകളുമായി ചേർന്ന്​ ഷോ സംഘടിപ്പിക്കാനും നല്ല സ്ക്രിപ്​റ്റ്​ ലഭിച്ചാൽ സിനിമ നിർമിക്കാനും തീരുമാനിച്ചു. വെബ്​ സീരീസ്​ തുടങ്ങുന്നതു സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്​.

സംഘടനയുടെ ആഭ്യന്തര പരാതിപരിഹാര​ സെല്ലിന്​ പകരം ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ വേറെ സെൽ രൂപവത്കരിച്ചിട്ടുണ്ട്. ഇനി ഈ സെല്ലാണ്​ പരാതികളിൽ നടപടി എടുക്കുക. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സിദ്ദീഖ്​, ജയസൂര്യ, മണിയൻപിള്ള രാജു, ശ്വേത മേനോൻ, ടൊവിനോ തോമസ്​, സുരഭി എന്നിവരും പ​ങ്കെടുത്തു. ജനറൽ ബോഡി യോഗത്തിൽ ഏറെ നാളത്തെ ഇടവേളക്കുശേഷം സുരേഷ്​ ഗോപി പ​ങ്കെടുത്തു. മമ്മൂട്ടി അടക്കം യോഗത്തിൽ 250 അംഗങ്ങൾ പ​​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohan lalAmmaVijay Babu
News Summary - Vijay Babu should not be expelled from the organization -Amma
Next Story