Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിജയ്​ ബാബു കേസ്​:...

വിജയ്​ ബാബു കേസ്​: സത്യം തെളിയിക്കുകയെന്നത്​ കുറ്റകൃത്യം പോലെ ഭീകരം -ഡബ്ല്യു.സി.സി

text_fields
bookmark_border
vijay babu
cancel
Listen to this Article

കൊ​ച്ചി: അ​തി​ജീ​വി​ത​ക്ക്​ മു​ന്നി​ലെ ത​ട​സ്സ​ങ്ങ​ളെ​ല്ലാം നേ​രി​ട്ട്​ സ​ത്യം തെ​ളി​യി​ക്കു​ക​യെ​ന്ന​ത്​ ആ ​കു​റ്റ​കൃ​ത്യം പോ​ലെ​ത​ന്നെ ഭീ​ക​ര​മാ​ണെ​ന്ന്​ വി​മ​ൻ ഇ​ൻ സി​നി​മ ക​ല​ക്ടി​വ്​ (ഡ​ബ്ല്യു.​സി.​സി). യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ന് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തി​നോ​ട്​ ​ഫേ​സ്​​ബു​ക്ക്​ പേ​ജി​ലാ​ണ്​ ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ക​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യും പ​രാ​തി​ക്കാ​രി​യെ സ്വാ​ധീ​നി​ച്ച് പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ളാ​ണ്​​ വി​ജ​യ് ബാ​ബു. ഇ​യാ​ളി​ൽ​നി​ന്ന് അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി ഇ​തി​ന്​ മു​മ്പും അ​ടു​ത്ത്​ ബ​ന്ധ​മു​ള്ള സ്ത്രീ​ക​ൾ ​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​തി​പ്പെ​ടു​ന്ന​വ​രെ നി​ശ്ശ​ബ്​​ദ​മാ​ക്കാ​ൻ കു​റ്റാ​രോ​പി​ത​ർ ഉ​പ​യോ​ഗി​ക്കു​ന്ന പാ​റ്റേ​ൺ ആ​ണ്​ ഇ​വി​ടെ തി​രി​ച്ച​റി​യേ​ണ്ട​ത്.

നാ​ഷ​ന​ൽ ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 376 പ്ര​കാ​രം 28 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളി​ലെ മാ​ത്ര​മേ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​പ്പെ​ടാ​റു​ള്ളൂ. അ​തി​ന്‍റെ കാ​ര​ണ​വും ഇ​തേ പാ​റ്റേ​ൺ ആ​ണ്.

ഇ​യാ​ൾ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി അ​തി​ലൂ​ടെ അ​റ​സ്റ്റ്​​​ ഒ​ഴി​വാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് പ​ര​സ്യ​മാ​യി അ​വ​ളെ അ​പ​മാ​നി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത്​ പ​രാ​തി​ക്കാ​രി​യെ സ്വാ​ധീ​നി​ച്ച് പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​വ​ളെ മ​ന​സ്സി​ലാ​ക്കു​ക​യും വി​ശ്വ​സി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ഡ​ബ്ല്യു.​സി.​സി എ​ന്നും എ​പ്പോ​ഴും അ​വ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന്​ ആ​വ​ർ​ത്തി​ച്ചാ​ണ്​ ഫേ​സ്​​ബു​ക്ക്​ കു​റി​പ്പ്​ അ​വ​സാ​നി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay BabuWCC
News Summary - Vijay Babu case: Proving the truth is as horrible as crime - WCC
Next Story