ഒന്നായിട്ട് ഒരു മാസം, വിവാഹദിനത്തിലെ ചിത്രങ്ങൾ പങ്കുവെച്ച് നയൻസും വിക്കിയും
text_fieldsതെന്നിന്ത്യ സിനിമ ലോകം ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു നടി നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും. ഏറെ നാളത്ത പ്രണയത്തിന് ശേഷമാണ് ഇരുവരും ജൂൺ 9ന് വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു മഹാബലിപുരത്തെ ചടങ്ങിൽ പങ്കെടുത്തത്.
വിവാഹം കഴിഞ്ഞ് ഒരു മാസം പൂർത്തിയാകുമ്പോൾ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. വിഘ്നേഷിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് കല്യാണ ദിവസത്തെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഷാരൂഖ്ഖാൻ, സംവിധായകൻ മണിരത്നം, രജനികാന്ത് എന്നിവരോടൊപ്പമുളള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ തന്നെ താരവിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വിവാഹദിവസമാണ് വിഘ്നേഷ് ശിവൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിവാഹത്തിന്റെ സംപ്രേഷണാവകാശം ഒ.ടി.ടിക്ക് നൽകിയതിനാൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. അതിനാൽ തന്നെ അധികം ചിത്രങ്ങൾ ലഭ്യമായിരുന്നില്ല.
ഷാരൂഖ് ഖാൻ പ്രധാന വേഷത്തിൽ എത്തുന്ന ജവാനാണ് നയൻസിന്റെ ഏറ്റവും പുതിയ ചിത്രം. അറ്റ്ലിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

