Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നയൻതാരയെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി വിക്കി -കല്യാണത്തിന്റെ പ്രമോ വീഡിയോ കാണാം

text_fields
bookmark_border
'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിയുടെ പേര്
Vignesh Shivan and Nayantharas Latest  Post Wedding promo Video Went Viral
cancel

തെന്നിന്ത്യ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു നടി നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ജൂൺ 9 ന് ഇവർ വിവാഹിതരായത്. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ . ഇന്ത്യൻ സിനിമ ലോകത്തെ പ്രമുഖർ പങ്കെടുത്തിരുന്നു.

നെറ്റ്ഫ്ലിക്സാണ് താരവിവാഹം സ്ട്രീം ചെയ്യുന്നത്. വിഘ്നേഷ് ശിവന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഗൗതം മേനോനാണ് ചിത്രീകരിച്ചിരിക്കുന്നത്. 25 കോടി രൂപ‍ക്കാണ് സംപ്രേക്ഷണ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്

അടുത്ത ആഴ്ച തന്നെ നയൻസ്- വിക്കി വിവാഹം നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുമെന്നാണ് സൂചന. ഇപ്പോഴിതാ വിവാഹ വീഡിയോയുടെ പ്രമോ പുറത്ത് വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഇരുവരും തങ്ങളുടെ ഇഷ്ടത്തെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.

'ഞാൻ ജോലിയിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ, നിങ്ങൾക്ക് സ്നേഹമുണ്ടെന്ന് അറിഞ്ഞതിൽ തീർച്ചയായും സന്തോഷമുണ്ട്'; നയൻതാര വീഡിയോയിൽ പറയുന്നു. നയൻതാരയിൽ ഇഷ്ടപ്പെട്ടതിനെ കുറിച്ച് വിഘ്നേഷ് ശിവനും വാചാലനാവുന്നുണ്ട്. 'ഒരു സ്ത്രീയെന്ന നിലയിൽ, ഞാൻ അവളുടെ സ്വഭാവം ഇഷ്ടമാണ്. അവളുടെ സ്വഭാവം പ്രചോദനം നൽകുന്നതാണ്. അവൾ അകത്തും വളരെ സുന്ദരിയാണ് -വിഘ്നേഷ് കൂട്ടിച്ചേർത്തു

നയൻതാര - വിഘ്നേഷ് ശിവൻ വിവാഹം കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vignesh Shivan and Nayanthara's Latest Post Wedding promo Video Went Viral
Next Story