'എന്‍റെ ജീവന്‍റെ ജീവന് പിറന്നാളാശംസകൾ', ജന്മദിന സമ്മാനമായി 9.5 കോടിയുടെ റോൾസ് റോയ്സ് നയൻതാരക്ക് സമ്മാനിച്ച് വിഘ്നേഷ്
text_fieldsപിറന്നാൾ ദിനത്തിൽ നയൻതാരക്ക് 9.5 കോടി രൂപയുടെ റോൾസ് റോയ്സ് സമ്മാനിച്ച് വിഘ്നേഷ് ശിവൻ. റോള്‍സ് റോയ്സിന്റെ ഇലക്ട്രിക് കാർ സ്പെക്ടറിന്റെ ബ്ലാക് ബാഡ്ജ് എഡിഷനാണ് നയൻതാരക്ക് സമ്മാനിച്ചത്. 2023 ലെ പിറന്നാളിന് 2.9 കോടിയുടെ മെയ്ബയായിരുന്നു വിഘ്നേഷ് സമ്മാനിച്ചത്.
'എന്റെ ജീവൻ നയൻതാരക്ക് ജന്മദിനാശംസകൾ' എന്ന് അടിക്കുറിപ്പോടെ പുതിയ വാഹനത്തിനൊപ്പം നയൻതാരയും മക്കളായ ഉയിരും ഉലകും വിഘ്നേഷും നിൽക്കുന്ന ചിത്രവും വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നയൻതാരക്ക് 41 വയസ് തികയുന്ന വേളയിലാണ് സംവിധായകനും പങ്കാളിയുമായ വിഘ്നേഷ് റോൾസ് റോയ് സമ്മാനിച്ചത്.
ശിവൻ–നയൻതാര കുടുംബത്തിലെ ആഘോഷങ്ങൾ എല്ലായ്പ്പോഴും വലിയ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ആഡംബര കാറിനൊപ്പം നയൻതാരയും വിഘ്നേഷും മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പെട്ടെന്ന് വൈറലായി.
ദമ്പതികളുടെ ഗാരേജിലേക്ക് പുതുതായി ചേർത്ത കാറിനൊപ്പം കുടുംബ ഫോട്ടോകളുടെ ഒരു പരമ്പര തന്നെ വിഘ്നേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
"ഞാൻ നിന്നെ സ്നേഹിക്കുന്നു, ഭ്രാന്തമായി, ആഴത്തിൽ. എന്റെ അഴഗി നിന്നെ സ്നേഹിക്കുന്നു. നിന്‍റെ ഉയിർ, ഉലക്, വലിയ ഉയിർ, നിങ്ങളുടെ എല്ലാ പ്രിയപ്പെട്ടവരിൽ നിന്നും സ്നേഹം.
സ്നേഹം നിറഞ്ഞ ഈ ജീവിതത്തോട് നന്ദി പറയുന്നു. എല്ലായ്‌പ്പോഴും ഏറ്റവും മികച്ച നിമിഷങ്ങൾ നൽകി നമ്മെ അനുഗ്രഹിച്ചതിന് പ്രപഞ്ചത്തോടും സർവ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു..." എന്നും ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിൽ പറയുന്നു.
സൂപ്പർഹിറ്റ് സംവിധായകൻ ആറ്റ്ലിയും കഴിഞ്ഞ ദിവസം സ്പെക്ടർ സ്വന്തമാക്കിയിരുന്നു. ആറ്റ്ലി 7.5 കോടിയുടെ സെപ്കടറാണ് സ്വന്തമാക്കിയത് എങ്കിൽ നയൻതാരയുടേത് 9.5 കോടിയുടെ സ്പെക്ടർ ബ്ലാക് ബാഡ്ജാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

