Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മുന്നറിയിപ്പുമായി വിദ്യ ബാലൻ! ഈ നമ്പറിൽ നിന്നുള്ള കോളുകളും സന്ദേശങ്ങളും സ്വീകരിക്കരുത്

text_fields
bookmark_border
Vidya Balan warns friends and family through Instagram about being impersonated via WhatsApp
cancel

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നറിയിപ്പുമായി നടി വിദ്യ ബാലൻ. തന്റെ പേരിലൂടെ വാട്ട്‌സ്ആപ്പിൽ അജ്ഞാതൻ ആൾമാറാട്ടം നടത്തുന്നുണ്ടെന്നും ഈ വ്യക്തിയിൽ നിന്നുള്ള കോളുകളോ സന്ദേശങ്ങളോ സ്വീകരിക്കരുതെന്നും നമ്പർ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അസ്വസ്ഥജനകമായ ഈ പ്രശ്നം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കേണ്ടി വന്നെന്നും ഇങ്ങനെ സംഭവിച്ചതിൽ ഏറെ സങ്കടമുണ്ടെന്നും വിദ്യ കൂട്ടിച്ചേർത്തു.' ഇങ്ങനെ സംഭവിക്കുന്നതിൽ ഏറെ സങ്കടമുണ്ട്. ഈ പ്രശ്നം എനിക്ക് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കേണ്ടി വന്നു. 8100522953 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തുന്നുണ്ട്. ഇയാൾ എന്റെ ചിത്രമാണ് വാട്സ് ആപ്പിൽ മുഖം ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഈ വ്യക്തിയിൽ നിന്നുള്ള ഫോൺ കോളുകളും സന്ദേശങ്ങളും ദയവായി സ്വീകരിക്കരുത്'.

'നീയത്' എന്ന ചിത്രത്തിലാണ് വിദ്യ ബാലൻ ഒടുവിൽ വേഷമിട്ടത്. ചിത്രം പരാജയപ്പെട്ടെങ്കിലും വിദ്യ അവതരിപ്പിച്ച സിബിഐ ഓഫീസർ മീരാ റാവുവിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. സംവിധായിക ശിർഷ ഗുഹ താകുർത്തയുടെ വരാനിരിക്കുന്ന ചിത്രമായ 'ഡു ഓർ ഡു പ്യാർ' ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സെന്തിൽ രാമമൂർത്തി, ഇലിയാന ഡിക്രൂസ്, പ്രതീക് ഗാന്ധി എന്നിവരാണ് മറ്റുവേഷങ്ങളിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vidya Balan warns friends and family through Instagram about being impersonated via WhatsApp
Next Story