ചാടി മരിക്കാൻ തോന്നി; രക്ഷപ്പെടുമെന്ന് വിചാരിച്ചില്ല -കാൻസർ ദിനങ്ങളെ കുറിച്ച് നടൻ
text_fieldsതന്റെ കാൻസർ ദിനങ്ങളെ കുറിച്ച് വിക്കി കൗശലിന്റെ പിതാവും നടനും സംവിധായകനുമായ ശ്യാം കൗശൽ. 2003ൽ ആണ് രോഗം കണ്ടെത്തുന്നതെന്നും ഇത് മാനസികമായി തളർത്തിയതായും നടൻ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.
2003 ൽ ആണ് രോഗം കണ്ടെത്തുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് അതികഠിനമായ വയറു വേദന അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടറെ കണ്ടപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. 50 ദിവസത്തോളം ആശുപത്രിയിൽ കിടന്നു.
അന്ന് ജീവൻ അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചിരുന്നു. ഒരു ഒക്ടോബർ മാസത്തിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വളരെ സങ്കീർണ്ണമായിരുന്നു അവസ്ഥ. രക്ഷപ്പെടില്ലെന്ന് കരുതി. ഇങ്ങനെ ജീവിക്കുന്നതിന് പകരം മൂന്നാം നിലയിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നി. എന്നാൽ വയറിന് ഓപ്പറേഷൻ ചെയ്തതിനാൽ കിടക്കയിൽ നിന്ന് അനങ്ങാൻ കഴിഞ്ഞില്ല- ക്യാൻസർ ദിനത്തെ ഓർമിച്ചു കൊണ്ട് ശ്യാം കൗശൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.