Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'വെയിൽ' ട്രെയിലർ...

'വെയിൽ' ട്രെയിലർ ചിങ്ങം ഒന്നിന്; പ്രഖ്യാപനവുമായി ജോബി ജോർജ്​

text_fields
bookmark_border
വെയിൽ ട്രെയിലർ ചിങ്ങം ഒന്നിന്; പ്രഖ്യാപനവുമായി ജോബി ജോർജ്​
cancel

കൊച്ചി: ഏറെ വിവാദങ്ങൾക്കിടയാക്കിയ ഷെയ്​ൻ നിഗം ചിത്രം 'വെയിലി'​െൻറ ട്രെയിലർ ചിങ്ങം ഒന്നിന്​ പുറത്തിറങ്ങും. നിർമാതാവായ ജോബി ജോർജാണ് ഇൗ വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.

'നമ്മൾ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു. എന്നാൽ ഏത് സാഹചര്യത്തെയും നമ്മൾ ഫേസ്‌ ചെയ്തേ പറ്റു. ആയതിനാൽ നമ്മളുടെ സിനിമയുടെ ട്രെയിലർ പുറത്ത് വിടുകയാണ്. കൂടെ വേണം. നിങ്ങളുടെ മനസിന്‌ കുളിർമയേകുന്ന ഒന്നായിരിക്കും. കാത്തിരിക്കുക. സ്നേഹത്തോടെ' ജോബി ഫേസ്​ബുക്കിൽ കുറിച്ചു.

ഗുഡ്‌വില്‍ എൻറര്‍ടെയ്​ൻമെൻറ്​സി​െൻറ ബാനറിൽ നിർമിക്കുന്ന ചിത്രം നവാഗതനായ ശരത് മേനോനാണ് സംവിധാനം ചെയ്യുന്നത്. സുരാജ്​ വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രമായെത്തുന്നു. ഛായാഗ്രഹണം ഷാസ് മുഹമ്മദ്​, എഡിറ്റിങ്​ പ്രവീണ്‍ പ്രഭാകർ, ശബ്​ദമിശ്രണം രംഗനാഥ് രവി എന്നിവരാണ്​ മറ്റ്​ അണിയറ പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shane nigamVeyil Moviemalayalam movie newsjjoby george
Next Story