Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകർഷകർ ശ്രമിക്കുന്നത്​...

കർഷകർ ശ്രമിക്കുന്നത്​ രാജ്യത്തെ സംരക്ഷിക്കാൻ; അവരെ പിന്തുണക്കലാണ്​ ജനാധിപത്യം -വെട്രിമാരൻ

text_fields
bookmark_border
Vetrimaaran is an Indian film director screenwriter
cancel

കർഷകർക്ക്​ പിന്തുണയുമായി തമിഴ്​ സിനിമ സംവിധായകൻ വെട്രിമാരൻ. സമൂഹമാധ്യമങ്ങളിലൂടെയാണ്​ അദ്ദേഹം കർഷക പ്രക്ഷോഭത്തിന്​ പിന്തുണ അറിയിച്ചത്​. ആരും കേൾക്ക​ാനില്ലാത്തവന്‍റെ ആവിഷ്​കാരമാണ്​ പ്രതിഷേധമെന്ന്​ അദ്ദേഹം കുറിച്ചു. സർക്കാരിന്​ ഭരിക്കാനുള്ള അവകാശം നൽകിയത്​ ജനങ്ങളാണ്​. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കലാണ്​ സർക്കാറിന്‍റെ കടമ. അതല്ലാതെ കോർപ്പ​േററ്റുകളുടെ സഹകാരികളായി പ്രവർത്തിക്കല​ല്ല. കർഷകർ ശ്രമിക്കുന്നത്​ രാജ്യതാൽപ്പര്യം സംരക്ഷിക്കാനാണെന്നും അവരെ പിന്തുണക്കലാണ്​ ജനാധിപത്യമെന്നും അദ്ദേഹം കുറിച്ചു.


'ആരും കേൾക്ക​ാനില്ലാത്തവന്‍റെ ആവിഷ്​കാരമാണ്​ പ്രതിഷേധം. സർക്കാരിന്​ ഭരിക്കാനുള്ള അവകാശം നൽകിയത്​ ജനങ്ങളാണ്​. ജനതാൽപ്പര്യം സംരക്ഷിക്കലാണ്​ സർക്കാറിന്‍റെ കടമ. അതല്ലാതെ കോർപ്പ​േററ്റുകളുടെ സഹകാരികളായി പ്രവർത്തിക്കല​ല്ല. കർഷകർ ശ്രമിക്കുന്നത്​ രാജ്യതാൽപ്പര്യം സംരക്ഷിക്കാനാണെന്നും അവർക്കുവേണ്ടി പോരാടുന്നതും അവരെ പിന്തുണക്കലുമാണ്​ ജനാധിപത്യമെന്നും അദ്ദേഹം കുറിച്ചു'-വെട്രിമാരൻ ഫേസ്​ബുക്കിൽ കുറിച്ചു.

ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ തുടങ്ങിയ ഹിറ്റ്​ ചിത്രങ്ങളുടെ സംവിധായകനാണ്​ വെട്രിമാരൻ. കർഷക പ്രക്ഷോഭത്തിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VETRIMAARANStandWithFarmers
Next Story