നടി ജമുന അന്തരിച്ചു
text_fieldsടോളിവുഡിലെ മുതിർന്ന നടി ജെ ജമുന(86) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ആരോഗ്യപ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം രംഗത്ത് എത്തിയിട്ടുണ്ട്.
1953ല്‍ 'പുട്ടില്ലു' എന്ന ചിത്രത്തിലൂടെയാണ് ജമുന വെള്ളിത്തിരയിൽ എത്തിയത്. ബാലതാരമായിട്ടായിരുന്നു തുടക്കം. എൻടിആർ, എഎന്‍ആര്‍ (അക്കിനേനി നാഗേശ്വര റാവു), സാവിത്രി തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പവും ജമുന അഭിനയിച്ചിട്ടുണ്ട്.
198 ഓളം സിനിമകളിൽ അഭിനയിച്ച ജമുന തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സജീവമായിരുന്നു. ഗുണ്ടമ്മ കഥ, മൂഗ മനസുലു, ഗുലേബകാവലി കഥ, മിസ് മേരി, എക്‌സ് റാസ് എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ.
1967ല്‍ പുറത്തിറങ്ങിയ 'മിലാനി'ലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും ജനുമയ്‌ക്ക് ലഭിച്ചു. 1999ല്‍ തമിഴ്‌നാട് ഫിലിം ഹോണററി അവാര്‍ഡ്, എന്‍ടിആര്‍ അവാര്‍ഡ്, ഫിലിംഫെയര്‍ അവര്‍ഡ്, പത്മഭൂഷണ്‍, ദേശീയ പുരസ്‌കാരം തുടങ്ങിയവ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

