Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ചലപതി റാവൂ അന്തരിച്ചു

text_fields
bookmark_border
Veteran Telugu actor Chalapathi Rao passes away
cancel

നടനും നിർമാതാവുമായ ചലപതി റാവൂ (78) അന്തരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. കുടുംബത്തോടുളള അടുത്തവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വില്ലൻ, സഹനടൻ എന്നിങ്ങനെ 600ഓളം ചിത്രങ്ങളിൽ അഭിനയിച്ചുണ്ട്. ഏഴ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. നാഗ ചൈതന്യ, നാഗാർജുന എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ബംഗർ രാജുവാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ രവി ബാബു ആണ് മകൻ.

എൻ.ടി. രാമറാവു, കൃഷ്ണ, അക്കിനേനി നാ​ഗാർജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അർജുൻ, പ്രഭാസ് തുടങ്ങിയവർക്കൊപ്പം വില്ലനായും സഹനടനായും ചലപതി റാവു അഭിനയിച്ചിട്ടുണ്ട്. യമ​ഗോള, യു​ഗപുരുഷുഡു, ബൊബ്ബിലി പുലി, അല്ലാരി, അരുന്ധതി, സിംഹ, കിക്ക്, റിബൽ, സരൈനോഡു, ജയ ജാനകി നായക, വിനയ വിധേയ രാമ, തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളിൽ ചിലത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Veteran Telugu actor Chalapathi Rao passes away
Next Story