നടൻ വിക്രം ഗോഖലെ അന്തരിച്ചു
text_fieldsമുംബൈ: മുതിർന്ന ചലച്ചിത്ര, ടെലിവിഷൻ, നാടക നടൻ വിക്രം ഗോഖല(77) അന്തരിച്ചു. പുനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കഴിഞ്ഞ 15 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദിവസങ്ങള്‍ക്കു മുന്‍പാണ് ഗോഖലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
26ാം വയസിലാണ് വിക്രം ഗോഖലെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ബോളിവുഡ്, മറാത്തി, ബംഗാളി എന്നീ ഭാഷകളിൽ സജീവമായിരുന്നു. അമിതാഭ് ബച്ചന്റെ അഗ്നിപഥ്, സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ഗേ ചുകേ സനം, മിഷന്‍ മംഗള്‍, ബാംങ് ബാംങ്, ഭൂല്‍ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2010ല്‍ മറാത്തി ചിത്രം അനുമതിയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് .

