Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ സതീഷ് കൗൾ കോവിഡ് ബാധിച്ച് മരിച്ചു; വിടവാങ്ങിയത് 'മഹാഭാരത'ത്തിലെ 'ഇന്ദ്രൻ'

text_fields
bookmark_border
അവസാന കാലത്ത് സാമ്പത്തികമായി ഏറെ തകർന്ന ഇദ്ദേഹം ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു കഴിഞ്ഞത്
satish kaul
cancel

ലുധിയാന: ഹിന്ദി നടൻ സതീഷ് കൗൾ (73) കോവിഡ് ബാധിച്ച് മരിച്ചു. ബി.ആർ. ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിൽ ഇന്ദ്രന്‍റെ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു. കോവിഡ് കാലത്ത് സാമ്പത്തിക പരാധീനതകൾ മൂലം പ്രയാസത്തിലായ താരം സഹായത്തിന് അഭ്യർഥിച്ചത് വാർത്തയായിരുന്നു.

കോവിഡ് ബാധയെ തുടർന്ന് ആരോഗ്യനില വഷളായിരുന്നു. വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്നും സഹോദരി സത്യദേവി പറഞ്ഞു.

പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചൻ എന്ന പേരിൽ സതീഷ് കൗൾ അറിയപ്പെട്ടിരുന്നു. ഒരുകാലത്ത് പഞ്ചാബി സിനിമയിലും ടി.വി പരമ്പരകളിലും നിറസാന്നിധ്യമായിരുന്നു. 300ഓളം വേഷങ്ങൾ ചെയ്തിട്ടുണ്ട്. അവസാന കാലത്ത് സാമ്പത്തികമായി ഏറെ തകർന്ന ഇദ്ദേഹം ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു കഴിഞ്ഞത്. പിന്നീട്, ഒരു വാടകവീട്ടിലേക്ക് മാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Veteran actor Satish Kaul dies of Covid-19 in Ludhiana
Next Story