നടൻ ശരത് ബാബു വെന്റിലേറ്ററിൽ; നില അതീവഗുരുതരം
text_fieldsപ്രമുഖ തെലുങ്ക് താരം ശരത് ബാബു (71) ഗുരുതരാവസ്ഥയിൽ. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ വെന്റിലേറ്ററിലാണ് നടൻ. കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററിൽ കഴിയുന്ന ശരത് ബാബുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 20നാണ് അണുബാധയെ തുടർന്ന് നടനെ ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിലവിൽ വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളുടെയെല്ലാം പ്രവർത്തനം തകരാറിലാണ്. ആഴ്ചകൾക്ക് മുമ്പ് ആരോഗ്യസ്ഥിതിമോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു ചികിത്സ.
ശരപഞ്ജരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ശരത് ബാബു. തെലുങ്കിനും മലയാളത്തിനും പുറമേ കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1973ൽ സിനിമയിലെത്തിയ ശരത് ബാബു 200ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

