Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാമാങ്കത്തിന്​ ശേഷം മറ്റൊരു ബിഗ്​ ബജറ്റ് മമ്മൂട്ടി ചിത്രമൊരുക്കാൻ വേണു കുന്നപ്പിള്ളി
cancel

മാമാങ്കത്തിന്​ ശേഷം മറ്റൊരു ബിഗ്​ ബജറ്റ് മമ്മൂട്ടി ചിത്രമൊരുക്കാൻ വേണു കുന്നപ്പിള്ളി

text_fields
bookmark_border

എം പദ്​മകുമാർ സംവിധാനം ചെയ്​ത മാമാങ്കം എന്ന ചിത്രത്തിന്​ ശേഷം മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം നിർമിക്കാനൊരുങ്ങി വേണു കുന്നപ്പിള്ളി. വലിയ ബജറ്റിലൊരുങ്ങുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട്​ മമ്മൂട്ടിയുമായുള്ള ചർച്ചയും വേണു ആരംഭിച്ചുകഴിഞ്ഞു. നിര്‍മാതാവ് ആ​േൻറാ ജോസഫാണ് ഇതുസംബന്ധിച്ച് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്​ അഭിനന്ദനവുമായി കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം വേണുവും മമ്മൂട്ടിയുടെ വീട്ടിലുണ്ടായിരുന്നു. മൂന്നുപേരും ഒരമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്​തു.

'അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള മമ്മൂട്ടി ചിത്രത്തി​െൻറ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ചേര്‍ന്നെടുത്തൊരു ഫോട്ടോ. മമ്മൂക്കയോടൊപ്പമുള്ള അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തി​െൻറ പ്രാരംഭ ചര്‍ച്ചകള്‍ക്ക് എത്തിയതായിരുന്നു വേണു കുന്നപ്പിള്ളി.' -എന്നായിരുന്നു ആ​േൻറാ ജോസഫ്​ ഫേസ്​ബുക്കിൽ കുറിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Venu Kunnappilly is all set to make another big budget Mammootty film after Mamangam
Next Story