Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇവനൊക്കെ വീട്ടിൽ പോയി കിടന്നൂടെ; വെള്ളം ടീസർ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇവനൊക്കെ വീട്ടിൽ പോയി...

ഇവനൊക്കെ വീട്ടിൽ പോയി കിടന്നൂടെ; വെള്ളം ടീസർ

text_fields
bookmark_border

ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി ജി. പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വെള്ളം' എന്ന ചിത്രത്തി​ന്‍റെ ടീസർ പുറത്തിറങ്ങി. തിങ്കളാഴ്ച ജയസൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തിറങ്ങിയത്.


ഫ്രണ്ട്ലി പ്രൊഡക്ഷൻസി​​​​െൻറ ബാനറില്‍ ജോസ്​കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ്​ നായിക.

സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആൻറണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്ബ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും വെള്ളത്തിൽ അഭിനയിച്ചിട്ടുണ്ട്.

റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍,നിധേഷ്‌ നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ബിജിത് ബാലാണ്​ എഡിറ്റിങ്​ നിർവഹിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JayasuryaBijibalSamyuktha MenonPrajesh SenVellam
Next Story