ക്യാപ്റ്റന് ശേഷം നടൻ ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന 'വെള്ളം' ഈ മാസം 22 ന് തീയേറ്ററുകളിലെത്തും. പ്രജേഷ് സെൻ ഫെസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ അടച്ചിട്ട തീയറ്ററുകൾ വീണ്ടും തുറക്കുമ്പോൾ ആദ്യമെത്തുന്ന മലയാള സിനിമയാണ് 'വെള്ളം'.
ജയസൂര്യക്ക് പുറമേ സംയുക്ത, സിദ്ദീഖ്, ശ്രീലക്ഷ്മി, ഇന്ദ്രൻസ്, ബാബു അന്നൂർ, സ്നേഹ പാലിയേരി, ബൈജു നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, ജിൻസ് ഭാസ്ക്കർ, മിഥുൻ , ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ,പ്രിയങ്ക, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് 'വെള്ളം' നിർമിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് തീയറ്ററുകളിൽ എത്തിക്കുന്നു.