ആരാധകർക്ക് ഓണസമ്മാനവുമായി പൃഥ്വിരാജ്; വിലായത്ത് ബുദ്ധയുടെ ടീസർ റിലീസ് ഇന്ന്
text_fieldsപൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന വിലായത്ത് ബുദ്ധയുടെ ടീസർ ഇന്ന് പുറത്തിറങ്ങും. സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിരാജ് തന്നെയാണ് വിവരം പുറത്തുവിട്ടത്. ഉർവശി തിയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.
അന്തരിച്ച സംവിധായകൻ സച്ചി 'അയ്യപ്പനും കോശിയും' എന്ന സിനിമയ്ക്കു ശേഷം സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു വിലായത്ത് ബുദ്ധ. സച്ചിയുടെ ശിഷ്യനായ ജയൻ നമ്പ്യാരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജി.ആർ ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഓണം റിലീസായി സിനിമ എത്തും എന്ന രീതിയിൽ റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു.
പ്രിയംവദാ കൃഷ്ണനാണ് ചിത്രത്തിലെ നായിക. അനുമോഹൻ, ടി.ജെ അരുണാചലം, രാജശ്രീ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

