Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേറിട്ട പൊലീസ് ലുക്കിൽ സിദ്ധാർഥ് ഭരതൻ; 'വേല'യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്...

text_fields
bookmark_border
എസ്. ഐ അശോക് കുമാർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്
Vela Movie Sidharth Bharathans Character Poster  Out
cancel

ഒരു ഇടവേളക്ക് ശേഷം സിദ്ധാർഥ് ഭരതൻ കാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വേല. പൊലീസ് ഗെറ്റപ്പിലാണ് നടൻ ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ നടന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.

എസ്. ഐ അശോക് കുമാർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നടന്റെ കരിയറിലെ ആദ്യത്തെ പൊലീസ് വേഷമാണിത്. അല്പം പ്രായം കൂടിയ ഗെറ്റപ്പിലാണ് എത്തുന്നത്.

ഷെയിൻ നിഗം, സണ്ണി വെയ്ൻ, അതിഥി ബാലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന വേല, പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്.

സിൻസിൽ സെല്ലുലോയിഡിലെ ബാന്നറിൽ എസ്സ് ജോർജ് നിർമ്മിക്കുന്ന വേല ക്രൈം ഡ്രാമാ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. നവാഗതനായ ശ്യാം ശശി ചിത്രത്തിന്റെ സംവിധാനവും എം.സജാസ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നു. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്.

വേലയുടെ ചിത്ര സംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, സംഗീത സംവിധാനം : സാം സി എസ്സ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ആർ ഒ: പ്രതീഷ് ശേഖർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vela Movie Sidharth Bharathan's Character Poster Out
Next Story