അടുത്ത പാട്ട് ഇളയരാജക്കൊപ്പം തമിഴിൽ; അതുല്യ പ്രതിഭക്ക് പൊന്നാടയണിയിച്ച് വേടൻ
text_fieldsവേടൻ
ചുരുങ്ങിയ കാലയളവിൽ യുവാക്കൾക്കിടയിൽ ഹരമായി മാറിയ ഗായകനാണ് വേടൻ. താരത്തിന്‍റെ റാപ്പ് സംഗീതത്തിനാണ് ആരാധകർ ഏറെയും. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ വിയർപ്പു തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിലൂടെയാണ് വേടന് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. ഈ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും വേടന്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിത സംഗീത ചക്രവര്‍ത്തി ഇളയരാജക്കൊപ്പമുള്ള വേടന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മുമ്പ് നടന്ന ഒരു അഭിമുഖത്തിൽ തമിഴ് സിനിമ മേഖലയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹത്തെകുറിച്ച് വേടൻ പറഞ്ഞിരുന്നു. തമിഴ് സിനിമ രംഗത്തു നിന്നുള്ള ഓഫറുകളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ഇളരാജക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഒരു അവസരം വന്നിട്ടുണ്ടെന്ന് വേടന്‍ വെളിപ്പെടുത്തി. ഭാഗ്യമുണ്ടെങ്കില്‍ അത് നടക്കുമെന്നായിരുന്നു വേടന്‍ അന്ന് പറഞ്ഞത്. എന്നാൽ ആ ആഗ്രഹസാഫല്യത്തിന്‍റെ സൂചനകളാണ് ഇപ്പോൾ വേടന്‍റെ പോസ്റ്റുകൾ നൽകുന്നത്. സംഗീത ചക്രവർത്തി എന്ന അടിക്കുറിപ്പോടെ ഇളയരാജക്ക് പൊന്നാട അണിയിക്കുന്ന ചിത്രങ്ങളാണ് വേടൻ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. മലയാളത്തിലെപോലെതന്നെ തമിഴിലും വേടന്‍റെ റാപ്പ് സംഗീതത്തിന് ആരാധകർ ഏറെയാണ്.
ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്ന വേടൻ ഇപ്പോൾ വീണ്ടും സ്റ്റേജ് പരിപാടികളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ദുബൈയിൽ പരിപാടിക്കെത്തിയിരുന്ന വേടന് അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടർന്ന് മെഡിക്കൽ ടീം വിശ്രമം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അനാരോഗ്യത്തെതുടർന്ന് നവംബർ 28ന് ദോഹയിലെ ഏഷ്യൻ ടൗണിൽ നടക്കാനിരുന്ന പരിപാടി മാറ്റിവെച്ചിരുന്നുവെങ്കിലും പിന്നീട് ഡിസംബർ 12ന് പുനസംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

