വാവ സുരേഷ് അഭിനയ രംഗത്തേക്ക് 'കാളാമുണ്ടൻ'
text_fieldsവാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാനി എന്ന ചിത്രത്തിന് ശേഷം കലാധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാളാമുണ്ടൻ. നവംബർ മാസം ആദ്യം മുതൽ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലർന്ന കഥയാണ് ചിത്രം പറയുന്നത്.
പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു ചിത്രത്തിന് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സംവിധായകൻ കലാധരൻ ആണ്. ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. കലാ സംവിധാനം അജയൻ അമ്പലത്തറ.മേക്കപ്പ് ലാൽ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം.സ്റ്റിൽസ് വിനയൻ സി എസ്.
പി. ആർ.ഒ എം കെ ഷെജിൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.