Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രംഗണ്ണന്റെ കട്ട ഫാനായി ബോളിവുഡ് താരം!

text_fields
bookmark_border
Varun Dhawan all praise for Fahadh Faasils Aavesham: ‘Every cinema lover will love it’
cancel

ഫഹദ് ഫാസിലിന്റെ രംഗയോടുള്ള ആരാധന പങ്കുവെച്ച് ബോളിവുഡ് താരം വരുൺ ധവാൻ. ചിത്രത്തിന്റെ ഒ.ടി.ടി പ്രെമോ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ആവേശത്തെക്കുറിച്ച് വാചാലനായത്. വാക്കു പാലിക്കുന്നവനാണ് രംഗ ബ്രോയെന്നും സിനിമ പ്രേമികൾക്ക് മികച്ച അനുഭവമായിരിക്കും ആവേശമെന്നും വരുൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തിയറ്ററുകളിലേത് പോലെ ഒ.ടി.ടിയിൽ നിന്നും മികച്ച സ്വീകാര്യതയാണ് ആവേശത്തിന് ലഭിക്കുന്നത്. മേയ് ഒമ്പതിന് ആമസോൺ പ്രൈമിലെത്തിയ ചിത്രം ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്തു. തിയറ്ററുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുമ്പോഴാണ് ആവേശം ഒ.ടി.ടിയിൽ എത്തിയത്.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. രംഗ എന്ന ലോക്കൽ ഗുണ്ട നേതാവിനെയാണ് ഫഹദ് അവതരിപ്പിച്ചത്. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രം 155 കോടിയോളമാണ് ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത്. ഫഹദിന്റെ കരിയറിലെ ഇതുവരെയുള്ള കളക്ഷൻ റെക്കോഡുകളെ ആവേശം മറികടന്നിട്ടുണ്ട്.

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Varun Dhawan all praise for Fahadh Faasil's Aavesham: ‘Every cinema lover will love it’
Next Story