Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വീണ്ടും വിനീത് മാജിക്; ‘വർഷങ്ങൾക്ക് ശേഷം’ ട്രെയിലർ എത്തി
cancel

വീണ്ടും വിനീത് മാജിക്; ‘വർഷങ്ങൾക്ക് ശേഷം’ ട്രെയിലർ എത്തി

text_fields
bookmark_border

ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രങ്ങളാകുന്ന 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബ്ലോക്ക്ബസ്റ്ററായ 'ഹൃദയ'ത്തിനു ശേഷം മെറിലാന്‍ഡ്‌ സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിന്‍ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ തുടങ്ങി വലിയൊരു താരനിരതന്നെ അണിനിരക്കുന്നുണ്ട്.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെയുടേയും സൗഹൃദത്തിന്റേയും കഥയാണ് പറയുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വിശ്വജിത്ത് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് അമൃത് രാംനാഥാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ട് ഷൂട്ട് ചെയ്ത ചിത്രം വിഷു റിലീസായി ഏപ്രില്‍ 11-ന് തീയറ്ററുകളിലെത്തും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Varshangalkku Shesham Trailer
Next Story