Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസ് എന്‍റർടെയിനറായി ‘വാരിസ്’ ട്രെയ്‍ലർ എത്തി
text_fieldsbookmark_border
വിജയ് ആരാധകർ കാത്തിരുന്ന വാരിസ് ട്രെയ്‍ലർ എത്തി. കുടുംബ ചിത്രമായ വാരിസ് റൊമാൻസും ഡാൻസുമെല്ലാം ചേർന്നതാണെന്ന് ട്രെയ്‍ലർ സൂചന നൽകുന്നു. രണ്ടര മിനിറ്റോളം ദൈർഘ്യമുള്ളതാണ് ട്രെയ്‍ലർ. ആദ്യ മണിക്കൂറിൽ തന്നെ ലക്ഷക്കണക്കിന് പേരാണ് യുട്യൂബിൽ ട്രെയ്‍ലർ കണ്ടിരിക്കുന്നത്.
വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. വിജയ് യുടെ പിതാവായി ശരത് കുമാറും ചിത്രത്തിലുണ്ട്. ജയസുധ, ഖുശ്ബു, ശ്രീകാന്ത്, യോഗി ബാബു തുടങ്ങിയ താരനിരയും അണിനിരക്കുന്നു.
എസ്. തമൻ ആണ് ഗാനങ്ങൾ ഒരുക്കിയത്. രഞ്ജിതമേ, തീ ദളപതി, സോൾ ഓഫ് വാരിസ് തുടങ്ങിയ ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങിയതാണ്.
Next Story

