Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴയ പ്രൗഢി തിരിച്ച് പിടിച്ച് വിജയ്, മൂന്ന് ദിവസം കൊണ്ട് വാരിസ് നേടിയത്; ഈ നേട്ടം സ്വന്തമാക്കുന്ന നടന്റെ 10ാമത്തെ ചിത്രം

text_fields
bookmark_border
Varisu box office collection day 3: Vijays film breaks into Rs 100 crores worldwide
cancel

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രമാണ് വാരിസ്. പൊങ്കൽ റിലീസായി ജനുവരി 11നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 100 കോടി നേടിയിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ടാണ് ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന വിജയിയുടെ പത്താമത്തെ സൂപ്പർ ഹിറ്റ് ചിത്രമാണ്.

49 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്. 78 കോടിയാണ് ഇന്ത്യയിൽ നിന്ന് ലഭിച്ച കളക്ഷൻ വിദേശത്ത് നിന്ന് ഏകദേശം 25 കോടി നേടി സ്വന്തമാക്കിയിട്ടുണ്ട് വാരിസ്. വാരാന്ത്യം ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് ട്രേയ്ഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ഫാമലി, അക്ഷൻ ചിത്രമാണ് വാരിസ്. കുടുംബകഥയുടെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. വിജയ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ശരത് കുമാര്‍, എസ് ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Varisu' box office collection day 3: Vijay's film breaks into Rs 100 crores worldwide
Next Story