Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടൊവിനോയുടെ 'വരവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്​

text_fields
bookmark_border
ടൊവിനോയുടെ വരവ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്​
cancel

ടൊവിനോ തോമസിനെ നായകനാക്കി, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വരവ്​' എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന വരവിന്‍റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് പതിയറ എന്റർടെയിൻമെന്‍റ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ പ്രദീപ്‌ കുമാർ പതിയറയാണ്.

രാകേഷ് മണ്ടോടിയോടൊപ്പം പുതുമുഖം സരേഷ് മലയൻകണ്ടി, പ്രശസ്ത ഗാന രചയിതാവ് മനു മഞ്ജിത്ത് എന്നിവർ ചേർന്നാണ് വരവിൻ തിരക്കഥ എഴുതിയിരിക്കുന്നത്. നേരം, പ്രേമം, ഹെലൻ, ആനന്ദം, എന്നീ സിനിമകളുടെ ചീഫ് അസ്സോസിയേറ്റ് ക്യാമറാമാനായിരുന്ന വിശ്വജിത് ഒടുക്കത്തിലാണ് വരവിന്‍റെ ഛായാഗ്രാഹകൻ.

മികച്ച സൗണ്ട് ഡിസൈനിങ്ങിനുള്ള നാഷണൽ അവാർഡ് ജേതാവും, ഹോളിവുഡ്, ബോളിവുഡ്, തമിഴ്, തെലുഗ് ചിത്രത്തിൽ പ്രവർത്തിച്ചു അനുഭവ സമ്പത്തുള്ള പി എം സതീഷാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ. ക്രീയേറ്റീവ് ഡയറക്ടർ- മനു സെബാസ്റ്റ്യൻ, തെലുഗ്, തമിഴ് ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന സംഗീത സംവിധായകൻ ഗുണ ബാലസുബ്രമണ്യനാണ് വരവിന്‍റെ സംഗീത സംവിധാനം. വസ്ത്രാലങ്കാരം - ദിവ്യ സ്വരൂപ്‌ ഫിലിപ്പ്. പ്രമുഖ പ്രൊഡക്ഷൻ, ഡിസ്ട്രിബൂഷൻ കമ്പനി കലാസംഘം ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം. പോസ്റ്റർ ഡിസൈൻ- സീറോവ് ഉണ്ണി. ഈ വർഷം അവസാനത്തോടെ ആവും ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - varavu film first look poster
Next Story