Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജോജുവിന്റെ തീപാറും...

ജോജുവിന്റെ തീപാറും നോട്ടം; ‘വരവ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

text_fields
bookmark_border
ജോജുവിന്റെ തീപാറും നോട്ടം; ‘വരവ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
cancel
camera_altവരവ്

മാസ്സ് ആക്ഷൻ സിനിമകളുടെ രാജാവ് ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമായ ‘വരവിന്റെ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജിന്റെ തീപാറും നോട്ടമുള്ള പോസ്റ്റർ ഏറെ പ്രതീക്ഷ നൽകുന്നതാണ്. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് ‘വരവ്’.

ആദ്യ വരവ് ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും. ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ഓൾഗാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ്, രാഹുൽ റെജി തോമസ്. വരവിന്റെ ആക്ഷൻ രംഗങ്ങൾ ഗംഭീരമാക്കാൻ വാണി വിശ്വനാഥും ജോജുവിനൊപ്പം ചിത്രത്തിലുണ്ട്.

ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിന്‍റെ സംവിധാന പാടവത്തിന് വീണ്ടും കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ. ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ, കലൈ കിങ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തവ്സി മാസ്റ്റർ,മാഫിയ ശശി, ജാക്കി ജോൺസൺ എന്നിങ്ങനെ ഏഴ് മാസ്റ്റേഴ്സ് ചിത്രത്തിനായി ഒന്നിക്കുന്നു.

വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സുനിറച്ച സുകന്യയും വരവിന്റെ ഭാഗമാകുന്നുണ്ട്. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രെയ്‌ ബ്ലിറ്റ്സ് നെറ്റ്സോവ്‌, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഷാജി കൈലാസിന്‍റെ വിജയ ചിത്രങ്ങൾ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്,ദ്രോണ എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് വരവിന്‍റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം-എസ്. ശരവണൻ. സംഗീതം ഒരുക്കുന്നത് സാം സി എസ്. എഡിറ്റർ ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ-സമീറ സനിഷ്. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. ഹെഡ് ഓഫ് പ്രൊഡക്ഷൻ റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്-ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി.

പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.പി.ആർ.ഒ മഞ്ജു ഗോപിനാഥ്‌. സ്റ്റിൽസ് - ഹരി തിരുമല. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിങ് -ബ്രിങ്ഫോർത്ത്. മൂന്നാർ, മറയൂർ, തേനി, വാഗമൺ, കോട്ടയം എന്നീ ലൊക്കേഷനുകളിലായി 98 ദിവസങ്ങൾ കൊണ്ടാണ് വരവിന്റെ ചിത്രീകരണം പൂർത്തിയായത്. തിയറ്ററുകളിൽ ആക്ഷൻ തരംഗം തീർക്കാൻ വരവ് മേയ്‌ മാസം റിലീസ് ചെയ്യും. ചിത്രം ഓൾഗാ പ്രൊഡക്ഷൻസ് റിലീസസ് തിയറ്ററുകളിൽ എത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posterJoju GeorgeMovie NewsEntertainment Newsshaji kailas
News Summary - varav second look poster released
Next Story