Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ജയ്​ ഭീം':...

'ജയ്​ ഭീം': നഷ്​ടപരിഹാരം ആവശ്യപ്പെട്ട് നടൻ സൂര്യക്ക്​ വണ്ണിയർ സംഘം നോട്ടീസ്

text_fields
bookmark_border
jai bhim still
cancel

ചെന്നൈ: 'ജയ്​ ഭീം' സിനിമയിലെ വണ്ണിയർ സമുദായത്തിനെതിരായ പരാമർശങ്ങളും രംഗങ്ങളും നീക്കണമെന്നാവശ്യപ്പെട്ട് 'വണ്ണിയർ സംഘം' വക്കീൽ നോട്ടീസ് അയച്ചു. നിർമാതാക്കൾ നിരുപാധികം മാപ്പുപറയണമെന്നും അഞ്ചു കോടി രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ടുമാണ് നോട്ടീസ്.

സിനിമ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും രാജകണ്ണുവെന്ന ഇരുള സമുദായംഗത്തെ പീഡിപ്പിക്കുന്ന ക്രൂരനായ പൊലീസുകാര​െൻറ കഥാപാത്രം വണ്ണിയർ ജാതിയിൽപ്പെട്ടയാളാണെന്ന് വ്യക്തമാവുന്ന വിധത്തിൽ ബോധപൂർവം ചിത്രീകരിച്ചതായാണ്​ നോട്ടീസിലെ മുഖ്യ ആരോപണം. യഥാർഥത്തിൽ ക്രിസ്​ത്യാനിയായ അന്തോണിസാമിയെന്ന പൊലീസ്​ ഇൻസ്​പെക്​ടറാണ്​ ഇതിനു​ പിന്നിലെന്നും നോട്ടീസിൽ പറയുന്നു.

സൂര്യയും ഭാര്യ ജോതികയും ഉടമസ്​ഥരായ 2ഡി എൻറർടൈൻമെൻറ്​ പ്രൈവറ്റ്​​ ലിമിറ്റഡ് എന്ന പ്രൊഡക്​ഷൻ യൂനിറ്റ്​​, ഒ.ടി.ടി ഏജൻസിയായ ആമസോൺ ഡോട്ട്​ ഇൻ എന്നിവർക്കാണ്​ നോട്ടീസ്​. സിനിമക്കെതിരെ മുൻ കേന്ദ്രമന്ത്രിയും പാട്ടാളി മക്കൾ കക്ഷി നേതാവുമായ അൻപുമണി രാമദാസ്​ നേരത്തേ രംഗത്തെത്തിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ 'വി സ്​റ്റാൻഡ്​ വിത്ത്​ സൂര്യ' എന്ന ഹാഷ്​ടാഗ്​ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jai BhimVanniyar Sangam
News Summary - Vanniyar Sangam sends notice to Suriya seeks Rs 5 crore compensation
Next Story