Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാണി വിശ്വനാഥ് സിനിമയിലേക്ക് തിരിച്ചെത്തുന്നു, ബാബുരാജിന്‍റെ നായികയായി

text_fields
bookmark_border
Vani Viswanath
cancel

മലയാള സിനിമയിലെ മുൻകാല ആക്ഷൻ നായിക വാണി വിശ്വനാഥ് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്നു. 'ദി ക്രിമിനല്‍ ലോയര്‍' എന്ന ചിത്രത്തിലൂടെയാണ് വാണി തിരിച്ചെത്തുന്നത്. ഭർത്താവ് ബാബുരാജിനൊപ്പമാണ് വാണി ഈ സിനിമയിൽ വേഷമിടുന്നത്.

ജിതിന്‍ ജിത്തുവാണ് ചിത്രത്തിന്‍റെ സംവിധായകൻ. ഉമേഷ് എസ്. മോഹനാണ് തിരക്കഥയൊരുക്കുന്നത്. ജഗദീഷ്, സുധീര്‍ കരമന, അബൂസലീം, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവര്‍മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും. തേര്‍ഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം ഷിനോയ് ഗോപിനാഥ് നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു മോഹന്‍ സിതാരയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vani Viswanath returns to cinema as Baburaj's heroine
Next Story