Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകോടിയും കടന്ന്​...

കോടിയും കടന്ന്​ ട്രൻഡിങായി 'വലിമൈ'യിലെ 'നാങ്ക വേറെ മാരി'

text_fields
bookmark_border
Valimai movie
cancel

സൂപ്പർതാരം അജിത് നായകനായി ഒരുങ്ങുന്ന 'വലിമൈ' എന്ന തമിഴ് ചിത്രത്തിന്‍റെ ആദ്യ വിഡീയോ ഗാനം ട്രൻഡിങിൽ ഇടം പിടിച്ചു. വിഘ്നേഷ് ശിവൻ എഴുതി യുവൻ ശങ്കർ രാജ ഈണം നൽകി യുവനും അനുരാഗ് കുൽക്കർണിയും ​േചർന്ന്​ ആലപ്പിച്ച 'നാങ്ക വേറെ മാരി' എന്ന ഗാനമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്​. 1.35 കോടിയിലേറെ പേരാണ്​ ഇതിനോടകം പാട്ട്​ കണ്ടിരിക്കുന്നത്​.

'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഐശ്വരമൂര്‍ത്തി എന്ന ഐ.പി.എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'വലിമൈ'. റേസിങ്​ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ 'വലിമൈ' ബോണി കപൂറാണ് നിർമ്മിക്കുന്നത്. ഛായാഗ്രാഹണം-നീരവ് ഷാ, എഡിറ്റർ-വിജയ്​ വേലുക്കുട്ടി, ആർട്ട്​ ഡയറക്​ടർ-കെ. കതിർ, സ്റ്റണ്ട്​സ്​-ദിലീപ്​ സുബ്ബരായൻ, കോസ്റ്റ്യൂം ഡിസൈനർ-അനു വർധൻ, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajith kumarValimaiNaanga Vera Maari
News Summary - Valimai song goes viral
Next Story