Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ടോമി - അമലു ലൗ സ്റ്റോറി’; ‘വാലാട്ടി’​ ട്രെയിലർ പുറത്തുവിട്ട് ഫ്രൈഡേ ഫിലിം ഹൗസ്

text_fields
bookmark_border
‘ടോമി - അമലു ലൗ സ്റ്റോറി’; ‘വാലാട്ടി’​ ട്രെയിലർ പുറത്തുവിട്ട് ഫ്രൈഡേ ഫിലിം ഹൗസ്
cancel

ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവൻ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാലാട്ടി’. ചിത്രത്തിന്റെ മനോഹരമായ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പരീക്ഷണ ചിത്രവുമായാണ് ഫ്രൈഡേ ഫിലിം ഹൗസ് ഇത്തവണയും എത്തുന്നത്. വളർത്തുമൃഗങ്ങളാണ് ‘വാലാട്ടി’യിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്.

നായകനും നായികയുമെല്ലാം നായകളാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളാണ് നായകൾക്ക് ശബ്ദം നൽകുന്നത്. ഏറെ നാളത്തെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും കഴിഞ്ഞെത്തുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. പതിനൊന്നു നായകളും ഒരു പൂവൻ കോഴിയുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങളുടെ ട്രെയിനിങ്ങിനും വേണ്ടി മൂന്നിലേറെ വര്‍ഷങ്ങളാണ് നിർമാതാക്കൾ ചിലവഴിച്ചത്.

മലയാളത്തിനു പുറമേ തമിഴ്, കന്നഡ ,ഹിന്ദി, തെലുങ്ക് എന്നിങ്ങനെ മൊത്തം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേഷകർക്കു മുന്നിലെത്തുക. ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോരുന്ന ഒരു യുണിവേഴ്സൽ ചിത്രമാണ് വാലാട്ടി. വിഷ്ണു ആണ്ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് അയൂബ് ഖാന്‍.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Valatty - Tale of Tails Official Trailer is out
Next Story