അട ബൊമ്മാലെ! ഇനി ഒ.ടി.ടി തൂക്കാൻ വാഴ 2 എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു
text_fieldsമികച്ച വാണിജ്യ വിജയവും പ്രേക്ഷക പ്രശംസയും ഏറ്റുവാങ്ങിയ വാഴ 2 ഇനി ഒ.ടി.ടിയിലേക്ക്. വെക്കേഷൻ ഒന്നുകൂടെ കളറാക്കാൻ മെയ് എട്ട് മുതൽ ചിത്രം ഒ.ടി.ടിയിൽ സ്ട്രീം ചെയ്യും. സമൂഹ മാധ്യമ താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസിന്‍റെ രചനയിൽ സവിൻ എസ്.എ സംവിധാനം ചെയ്ത സിനിമ 230 കോടിയിലധികം ആഗോള തലത്തിൽ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് മാത്രം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചിത്രം എന്ന ബഹുമതിയും വാഴ 2 നേടിയെടുത്തു.
ജിയോ ഹോസ്റ്റാറിനാണ് വാഴ 2വിന്‍റെ ഓൺലൈൻ സ്ട്രീമിങ്ങ് അവകാശമുള്ളത്. മെയ് എട്ട് മുതൽ ചിത്രം ഒ.ടി.ടിയിൽ സംപ്രേക്ഷണം തുടങ്ങും. പൂർണമായും പുതുമുഖങ്ങളെ കേന്ദ്രമാക്കി എത്തിയ സിനിമ മുൻവിധികളെ തകർത്ത് മുന്നേറുകയായിരുന്നു. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, വിനോദ് കെടാമംഗലം എന്നിവർക്കൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഡബ്ല്യൂ.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ് തുടങ്ങിയ പ്രമുഖ ബാനറുകൾ സംയുക്തമായാണ് ഈ ചിത്രം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

