Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഗുണങ്ങളേറെ, പൃഥിരാജിനും ആഷിക്‌ അബുവിനും വാഴപ്പിണ്ടി ജ്യൂസ്‌ നിർദ്ദേശിക്കുന്നു'-എം.എൽ.എ

text_fields
bookmark_border
ഫേസ്​ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ്​ ടി.സിദ്ദീഖ്​ എം.എൽ.എ പരിഹാസം ഉതിർത്തത്
Vaariyamkunnan Prithviraj to play a freedom fighter in Aashiq Abu
cancel

മ​ല​ബാ​ർ സ​മ​ര നാ​യ​ക​ൻ വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ജീ​വി​തം ആ​സ്​പ​ദ​മാ​ക്കി പ്ര​ഖ്യാ​പി​ച്ച 'വാ​രി​യം​കു​ന്ന​ൻ' സി​നി​മ​യി​ൽ​നി​ന്ന്​ സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ്​ അ​ബു​വും ന​ട​ൻ പൃ​ഥ്വി​രാ​ജും പി​ന്മാ​റിയതിനെ പരിഹസിച്ച്​ ടി.സിദ്ദീഖ്​ എം.എൽ.എ. ഫേസ്​ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ്​ എം.എൽ.എ പരിഹാസം ഉതിർത്തത്​. ആ​ഷി​ഖിനും​ പൃ​ഥ്വി​രാ​ജിനും കുടിക്കാൻ വാഴപ്പിണ്ടി ജ്യൂസും സിദ്ദീഖ്​ നിർദേശിച്ചു. അവിടേയും നിർത്താതെ വാഴപ്പിണ്ടി ജ്യൂസ്​ ഉണ്ടാക്കുന്ന വിധവും എം.എൽ.എ പങ്കുവച്ചിട്ടുണ്ട്​.


'വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു'-ടി.സിദ്ദീഖ്​ ഫേസ്​ബുക്കിൽ കുറിച്ചു.

നി​ർ​മാ​താ​ക്ക​ളു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് ആഷിഖും പൃഥിരാജും സിനിമയിൽ നിന്ന്​ പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. 2020 ജൂ​ണി​ൽ സി​നി​മ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സം​ഘ്​​പ​രി​വാ​ർ പ്രൊ​ഫൈ​ലു​ക​ളി​ൽ​നി​ന്ന് വ​ൻ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​യി​രു​ന്നു പൃ​ഥ്വി​രാ​ജ് അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത്. സൈ​ബ​ർ ആ​ക്ര​മ​ണം ബാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു അ​ന്ന് പ്ര​തി​ക​രി​ച്ച​ത്.

വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ പേ​രി​ൽ നാ​ല് സി​നി​മ​ക​ളാ​ണ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ആ​ഷി​ഖ്​ അ​ബു​വിെൻറ വാ​രി​യം​കു​ന്ന​നെ കൂ​ടാ​തെ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദിെൻറ ശ​ഹീ​ദ് വാ​രി​യം​കു​ന്ന​ൻ, ഇ​ബ്രാ​ഹിം വേ​ങ്ങ​ര​യു​ടെ ദ ​ഗ്രേ​റ്റ് വാ​രി​യം​കു​ന്ന​ത്ത് എ​ന്നി​വ​യാ​യി​രു​ന്നു അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. വാ​രി​യം​കു​ന്ന​ത്തിെ​ന പ്ര​തി​നാ​യ​ക​നാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ സം​ഘ്പ​രി​വാ​ർ സ​ഹ​യാ​ത്രി​ക​നാ​യ അ​ലി അ​ക്ബ​റും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 1921 പു​ഴ മു​ത​ല്‍ പു​ഴ വ​രെ എ​ന്നാ​യി​രു​ന്നു അ​ലി അ​ക്ബ​ർ പേ​രി​ട്ടത്. പൃ​ഥ്വി​രാ​ജും ആ​ഷി​ഖ്​​ അ​ബു​വും പി​ന്മാ​റി​യെ​ങ്കി​ലും സി​നി​മ​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് നി​ർ​മാ​താ​ക്ക​ളുെ​ട തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു. സി​ക്ക​ന്ദ​ർ, മൊ​യ്തീ​ൻ എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story