Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി ഉർവശി റൗട്ടേലക്ക് ഗുരുതര പരിക്ക്; അപകടം സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ

text_fields
bookmark_border
നടി ഉർവശി റൗട്ടേലക്ക് ഗുരുതര പരിക്ക്; അപകടം സംഘട്ടനരംഗം  ചിത്രീകരിക്കുന്നതിനിടയിൽ
cancel

സിനിമ ചിത്രീകരണത്തിനിടെ നടി ഉർവശി റൗട്ടേലക്ക് ഗുരുതര പരിക്ക്. നടി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന എൻബികെ109 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഉർവശി റൗട്ടേലക്ക് അപകടം ഉണ്ടായത്.സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

അപകടവിവരം ഉർവശി റൗട്ടേലയുടെ ടീം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലിന് പൊട്ടലേറ്റിട്ടുണ്ടെന്നും മികച്ച ചികിത്സയാണ് നൽകി വരുന്നതെന്നും ടീം അറിയിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻബികെ 109. ദുൽഖർ സൽമാനും ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രകാശ് രാജും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിതാര എന്റർടെയിൻമെന്റും ശ്രീകര സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Urvashi Rautela HOSPITALISED, Suffers 'Terrible' Fracture During NBK 109 Shoot
Next Story