Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽപ വസ്ത്രം ധരിക്കാനുളള കാരണം ഫാഷൻ അല്ല, ഗുരുതരമായ ത്വക്ക് രോഗം; വെളിപ്പെടുത്തി ഉർഫി ജാവേദ്

text_fields
bookmark_border
Urfi Javed reveals Why She  Doesnt Wear Clothes
cancel

ഉർഫി ജാവേദിന്റെ വസ്ത്രധാരണം വൻ വിമർശനങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. പൊതുവേദികളിലും മറ്റു ചടങ്ങുകളിലും അൽപ വസ്ത്രം ധരിച്ചാണ് എത്താറുള്ളത്. വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളുകളും ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും ചെവി കൊണ്ടില്ല. വിമർശകർക്ക് മറുപടി എന്ന തരത്തിൽ വീണ്ടും അതീവ ഗ്ലാമറസായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ ഇപ്പോൾ, അൽപ വസ്ത്രങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി ഉർഫി ജാവേദ്. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അലർജിയായത് കൊണ്ടാണ് അൽപ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും മുഴുവൻ കവർ ചെയ്യുന്ന വസ്ത്രം ധരിച്ചാൽ ശരീരം തടിച്ച് കുമിളകൾ വരുമെന്നും ഉർഫി വിഡിയോയിൽ പറഞ്ഞു. ഇതൊരു ഗുരുതരമായ അവസ്ഥയാണെന്നും കൂട്ടിച്ചേർത്തു. തണുപ്പ് കാലത്ത് ആർക്കെങ്കിലും അലർജി ഉണ്ടാകുമോ എന്നും ഉർഫി ചോദിക്കുന്നുണ്ട്.

'ഒരു ഗുരുതരമായ അലർജി പ്രശ്നമുണ്ട്. അതുകൊണ്ടാണ് ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നത്. പൂർണ്ണമായി കവർ ചെയ്യുന്ന വസ്ത്രം ധരിച്ചാൽ ശരീരം പ്രതികരിക്കും. ചെറിയ കുമിളകൾ വരും. അതുകൊണ്ടാണ് അൽപം വസ്ത്രങ്ങൾ ഉപയോഗിക്കുന്നത്'- ഉർഫി ജാവേദ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Urfi Javed reveals Why She Doesn't Wear Clothes
Next Story