Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഉപ്പും മുളകും'...

'ഉപ്പും മുളകും' കുടുംബം ഇനി ബിഗ്​ സ്​​ക്രീനിൽ

text_fields
bookmark_border
uppum mulakum team
cancel
camera_alt

(വലത്തുനിന്ന്​) നിർമ്മാതാവ്​ വേണുഗോപാലകൃഷ്​ണൻ, ബിജു സോപാനം, നിഷ സാരംഗ്​, സംവിധായകൻ ജയൻ വി. കുറുപ്പ്​, തിരക്കഥാകൃത്ത്​ സുരേഷ്​ ബാബു, പ്രൊജക്​ട്​ ഹെഡ്​ റഷീദ്​ മസ്​താൻ എന്നിവർ 

കൊച്ചി: മലയാളികൾക്ക്​ പ്രിയപ്പെട്ടവരായ 'ഉപ്പും മുളകും' കുടുംബത്തിന്‍റെ വിശേഷങ്ങൾ ഇനി ബിഗ്​ സ്​ക്രീനിൽ​. ജനപ്രിയ സീരിയൽ ആയിരുന്ന 'ഉപ്പും മുളകും' ടീമിലെ മുഴുവൻ താരങ്ങളും അണിനിരക്കുന്ന സിനിമ അണിയറയിലൊരുങ്ങുന്നു. ബ്ലൂംസ്​ ഇന്‍റർനാഷണലിന്‍റെ ബാനറിൽ അമേരിക്കൻ മലയാളിയും ബിൽഡറുമായ വേണുഗോപാലകൃഷ്​ണൻ നിർമ്മിക്കുന്ന സിനിമ നവാഗതനായ ജയൻ വി. കുറുപ്പ്​ സംവിധാനം ചെയ്യും.

ബിജു സോപാനം, നിഷ സാരംഗ്​, റിഷി എസ്​. കുമാർ, അൽ സാബിത്​, ശിവാനി മേനോൻ, അമേയ (പാറുക്കുട്ടി) തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തും. ഉപ്പും മുളകും' സീരിയലിന്‍റെ തിരക്കഥാകൃത്തും ഭാസി എന്ന വേഷത്തിലൂടെ ശ്രദ്ധേയനുമായ സുരേഷ്​ ബാബു ആണ്​ തിരക്കഥയും സംഭാഷണവും രചിക്കുന്നത്​. ക്യാമറ-നൗഷാദ്​ ഷെരീഫ്​, പ്രൊജക്​ട്​ ഹെഡ്​-റഷീദ്​ മസ്​താൻ, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ്​ ചെമ്പ്​. ചിത്രീകരണം പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായി ഉടൻ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nisha saranghuppum mulakumbiju sopanam
News Summary - Uppum Mulakum coming soon in big screen
Next Story