കീർത്തി സുരേഷിന്‍റെ 'ഉപ്പ് കപ്പുരമ്പു' ഒ.ടി.ടിയിൽ എവിടെ കാണാം?
text_fieldsകീർത്തി സുരേഷും സുഹാസ് പഗോലുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് കോമഡി ചിത്രം 'ഉപ്പ് കപ്പുരമ്പു' ഒ.ടി.ടിയിലെത്തി. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. കീർത്തി സുരേഷ് തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 1990കളിലെ ഒരു തെലുങ്ക് സാങ്കൽപ്പിക ഗ്രാമമായ ചിട്ടി ജയപുരത്ത് നടക്കുന്ന ശവസംസ്കാര ചടങ്ങിലുണ്ടാകുന്ന പ്രതിസന്ധിയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ബാബു മോഹൻ, ശത്രു, തല്ലൂരി രാമേശ്വരി, സുഭലേഖ സുധാകർ, രവി തേജ, വിഷ്ണു എന്നിവരാണ് മറ്റ് താരങ്ങൾ.
അനി ഐ.വി. ശശിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എല്ലാനാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ രാധിക ലാവു നിർമിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ഒ.ടി.ടിയിൽ സ്ട്രീം ചെയ്യും. ചിത്രത്തിന് ഡബ്ബ് ചെയ്യുന്ന രസകരമായ വിഡിയോ കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
കീർത്തി സുരേഷ് അവതരിപ്പിക്കുന്ന അപർണ എന്ന കഥാപാത്രം ഗ്രാമതലൈവിയായാണ് എത്തുന്നത്. നാട്ടി ശ്മശാനത്തില്‍ വെറും നാല് ഇടങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സുഹാസ് പഗോലുവിന്‍റെ കഥാപാത്രവുമായി ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഏറെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

