രാ' വരുന്നു, അടച്ചിടലിെൻറ ഭീതിദമായ രാത്രിയുടെ കഥയുമായി
text_fieldsഭയം നിറഞ്ഞ് വീടിനുള്ളില്‍ അടഞ്ഞുകഴിയേണ്ടി വരുന്ന അവസ്ഥ നമുക്ക് ഇപ്പോള്‍ ഒരു നടക്കാത്ത കഥയല്ല. ഒന്നിച്ചുകൂടല് അന്യം നിന്നുപോകുന്ന ഒരു കാലയളവിലൂടെയാണ് മനുഷ്യന് ഇന്ന് കടന്നുപോകുന്നത്. സമാനമായ ഒരു അവസ്ഥയുടെ ഭീതി നിറഞ്ഞ നിമിഷങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ്, മലയാളത്തിലെ ആദ്യത്തെ സോംബി മൂവിയായി എത്തുന്ന 'രാ' യുടെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിെൻറ് സ്നീക് പീക്ക് വീഡിയോ വെള്ളിയാഴ്ച പുറത്തിറങ്ങി.
'നൈറ്റ്ഫാള് പാരനോയ' എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. പാട്ടും ഡാന്‍സും കോമഡിയും ഒന്നുമില്ലാതെ, ഭയം നിറഞ്ഞ നിശാജീവിതത്തിെൻറ നേര്‍ക്കാഴ്ചയായിരിക്കും ഈ സിനിമ. തമിഴില്‍ 'ബ്രഹ്മപുരി' എന്ന ഹൊറര്‍ ചിത്രവും, ആമസോണ്‍ റിലീസിന് തയ്യാറെടുക്കുന്ന 'സണ്ടാളകര്‍' എന്ന ത്രില്ലര്‍ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിെൻറ സംവിധായകന്. രചന നിര്‍വ്വഹിച്ചത്, പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം 'എസ്ര'യുടെ സഹരചയിതാവായ മനു ഗോപാലാണ്. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബൂബേക്കറാണ് നിര്‍മ്മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

