Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൽമാൻ ഖാ​െൻറ ടൈഗർ ലുക്ക്​ വൈറൽ; റഷ്യയിലെ ആരാധകർക്കൊപ്പം പോസ്​ ചെയ്​ത്​ താരം
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാൻ ഖാ​െൻറ 'ടൈഗർ...

സൽമാൻ ഖാ​െൻറ 'ടൈഗർ ലുക്ക്'​ വൈറൽ; റഷ്യയിലെ ആരാധകർക്കൊപ്പം പോസ്​ ചെയ്​ത്​ താരം

text_fields
bookmark_border

ഏക്​ താ ടൈഗർ, ടൈഗർ സിന്ദാ ഹേ എന്നീ വമ്പൻ ഹിറ്റുകൾക്ക്​ ശേഷം ടൈഗർ സീരീസിലേക്ക്​ മൂന്നാമതായി എത്തുന്ന ചിത്രമാണ്​ ടൈഗർ 3. സൽമാൻ ഖാൻ, കത്രീന കൈഫ്​, എന്നിവർ നായികാ നായകൻമാരാകുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്​ ഇമ്രാൻ ഹാഷ്​മിയാണ്​. നിലവിൽ റഷ്യയിലാണ്​ ചിത്രത്തി​െൻറ ഷൂട്ടിങ്​ പുരോഗമിക്കുന്നത്​.

ഇപ്പോൾ ചിത്രത്തിലെ സൽമാൻ ഖാ​െൻറ വേറിട്ട ലുക്ക്​ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്​. റഷ്യയിലെ ടൈഗർ 3 സെറ്റിൽ നിന്ന്​ പകർത്തപ്പെട്ട ചിത്രത്തിൽ സൽമാൻ താടിയും മുടിയും നീട്ടിയ ലുക്കിലാണ്​. സഹോദരൻ സുഹൈൽ ഖാ​െൻറ പുത്രനായ നിർവാനും ബോളിവുഡ്​ സൂപ്പർതാരത്തിനൊപ്പമുണ്ട്​. റഷ്യയിലെ ത​െൻറ ആരാധകർക്കൊപ്പം സൽമാൻ പോസ്​ ചെയ്യുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.


മനീഷ്​ ശർമയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ​ബോളിവുഡ്​ ബാദ്​ഷാ ഷാരൂഖ്​ ഖാൻ ടൈഗർ 3ൽ അതിഥി താരമായി എത്തുന്നുണ്ട്​. വമ്പൻ ബജറ്റിൽ നിർമിക്കപ്പെടുന്ന ചിത്രത്തിൽ റോ ഏജൻറായാണ്​ സൽമാൻ അഭിനയിക്കുന്നത്​.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaSalman KhanTiger 3
News Summary - Unrecognisable Salman Khan spotted filming Tiger 3 in Russia
Next Story